28 December Saturday

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

കൊല്ലം > പാരിപ്പള്ളി ​ഗവ. മെഡിക്കൽ കോളേജിൽ വനിതാ ഹൗസ് സർജനെ അസിസ്റ്റന്റ് പ്രൊഫസർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. ഒക്ടോബർ 24ന്‌ നൈറ്റ് ഡ്യൂട്ടിക്കിടെ തിരുവനന്തപുരം സ്വദേശിയായ ഡോ. സെർബിൻ മുഹമ്മദ്‌ വിദ്യാർഥിനിക്ക്‌ മദ്യംനൽകിയ ശേഷം മുറിയിൽവച്ച് ലൈംഗികാതിക്രമ ശ്രമം നടത്തിയതായാണ്‌ പരാതി.

പാരിപ്പള്ളി പൊലീസ് കേസെടുത്ത്‌ ഹൗസ് സർജന്റെ മൊഴി രേഖപ്പെടുത്തി. ആരോപണവിധേയനെതിരെ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. തുടർന്ന്‌ ഇയാളെ  മെഡിക്കൽ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു. പ്രതി ഒളിവിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top