08 September Sunday

വാക്കുതർക്കം; അച്ഛനേയും മകനെയും കാർ യാത്രക്കാർ റോഡിൽ വലിച്ചിഴച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

കൊച്ചി > വാക്കുതർക്കത്തെ തുടർന്ന് അച്ഛനേയും മകനെയും കാർ യാത്രക്കാർ  റോഡിലൂടെ വലിച്ചിഴച്ചെന്ന് പരാതി. ചിറ്റൂർ ഫെറിക്ക് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. കാര്‍ യാത്രക്കാർ ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയെന്നാണ് പരാതി. സംഭവത്തിൽ ചേരാനെല്ലൂർ പൊലീസ് കേസെടുത്തു.

ദേഹത്ത് റോഡിലെ ചെളിവെള്ളം  തെറിപ്പിച്ചതിനെ തുടർന്നുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരിലായിരുന്നു സംഭവമെന്നാണ് വിവരം. അക്ഷയ്‌യും‌ സഹോദരിയും ഇന്നലെ വൈകിട്ട് ബൈക്കിൽ പോകുമ്പോൾ എതിരെ വന്ന കാർ യാത്രക്കാർ ദേഹത്ത് ചെളി തെറിപ്പിക്കുകയും തുടർന്ന് കാർ യാത്രക്കാരുമായി വാക്കേറ്റവുമുണ്ടാകുകയും ചെയ്തു. 

സംഭവശേഷം രാത്രി കാറിലുണ്ടായിരുന്ന സംഘം അക്ഷയിയുടെ വീട്ടിലെത്തി അക്രമിച്ചുവെന്നാണ് ആരോപണം. തുടർന്ന് അക്ഷയ്‌യെയും പിതാവിനെയും ഒരുകിലോമീറ്ററോളം റോഡിലുടെ വലിച്ചിഴച്ചതായാണ് പരാതി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ദൃശ്യങ്ങൾ സഹിതമാണ് പൊലീസിൽ പരാതി നൽകിയത്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top