16 December Monday

കോൺഗ്രസിൽ 
‘ഔദ്യോഗിക’ തർക്കം

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

തിരുവനന്തപുരം
നേതൃത്വത്തിനെതിരെ തുറന്നുപറഞ്ഞ ചാണ്ടി ഉമ്മനെ പിന്തുണച്ചതിന്‌ കെപിസിസി മാധ്യമവക്താവ്‌ സ്ഥാനത്തുനിന്ന്‌ ജെ എസ്‌ അഖിലിനെ പുറത്താക്കിയതിനുപിന്നാലെ കോൺഗ്രസിനുള്ളിൽ ‘ഔദ്യോഗിക’ഗ്രൂപ്പിനെച്ചൊല്ലി തർക്കം. അഖിലിനെ പുറത്താക്കിയത്‌ അനൗദ്യോഗിക വാട്ട്‌സാപ്‌ ഗ്രൂപ്പിൽനിന്നാണെന്ന്‌ നേതൃത്വം പറയുന്നു. എന്നാൽ, മാധ്യമവക്താക്കളുടെ ഔദ്യോഗിക പാനലിൽനിന്നാണ്‌ ഇതെന്ന വാദമാണ്‌ പ്രതിപക്ഷ നേതാവുമായി അടുത്ത കേന്ദ്രങ്ങൾ ഉയർത്തുന്നത്‌.

ചാണ്ടി ഉമ്മൻ ഉയർത്തിയ ആശങ്ക പരിഹരിക്കണമെന്നാണ്‌ അഖിൽ കഴിഞ്ഞദിവസം പറഞ്ഞത്‌. ഇതിനുപിന്നാലെ, അഖിലിനെ മാധ്യമവിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്‌ വാട്ട്‌സാപ്‌ ഗ്രൂപ്പിൽനിന്ന്‌ ഒഴിവാക്കി. അഖിലിനെ വക്താവ്‌ സ്ഥാനത്തുനിന്ന്‌ പുറത്താക്കിയെന്നാണ്‌ മാധ്യമവിഭാഗം അറിയിച്ചത്‌. എന്നാൽ, മാധ്യമ വക്താക്കൾക്കായി വാട്ട്‌സാപ് ഗ്രൂപ്പ്‌ നിലവിലില്ലെന്നും അഖിലിനെതിരായ നടപടി അറിയില്ലെന്നുമാണ്‌ കെപിസിസി നേതൃത്വം വിശദീകരിച്ചത്‌. മാധ്യമ വക്താക്കൾക്കായി ഉണ്ടാക്കുന്ന ഗ്രൂപ്പിൽ ഉൾപ്പെടുത്തുമെന്ന ഉറപ്പാണ്‌ അഖിലിന്‌ കെ സുധാകരനടക്കമുള്ളവർ നൽകിയിരിക്കുന്നത്‌.

മാധ്യമ വക്താക്കൾക്കായി രൂപീകരിച്ച വാട്ട്‌സാപ്‌ ഗ്രൂപ്പിലൂടെയാണ്‌ ചാനൽ ചർച്ചകൾക്ക്‌ നിയോഗിക്കുന്ന കെപിസിസി പ്രതിനിധികളെ വിവരം അറിയിക്കുന്നത്‌. ഔദ്യോഗിക ഗ്രൂപ്പല്ലെങ്കിൽ ഇത്‌ എങ്ങിനെ സാധിക്കുമെന്ന്‌ സതീശനെ പിന്തുണയ്‌ക്കുന്നവർ ചോദിക്കുന്നു. അനൗദ്യോഗിക ഗ്രൂപ്പ്‌ ഉപയോഗപ്പെടുത്തിയാണോ മാധ്യമ ചർച്ചകൾക്ക്‌ പ്രതിനിധികളെ നിയോഗിച്ചിരുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top