പാലക്കാട് > പാലക്കാട് 1,326 ലിറ്റർ സ്പിരിറ്റുമായി പിടികൂടിയത് കോൺഗ്രസ് നേതാവിനെ. കോൺഗ്രസ് നേതാവ് എ മുരളിയാണ് പിടിയിലായത്. വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിൽ നിന്നാണ് 39 കന്നാസുകളിൽ സൂക്ഷിച്ച സ്പിരിറ്റുമായി കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വവുമായടക്കം ബന്ധമുള്ള പ്രാദേശിക നേതാവിനെ ഇന്നലെ എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. 35 ലിറ്റർ കൊള്ളാവുന്ന 39 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ കോൺഗ്രസ് മദ്യമൊഴുക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണത്തിന് പിന്നാലെ മദ്യവും വിതരണം ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണോ എന്ന് പ്രതിപക്ഷ നേതാവ് പറയട്ടെ, അതോ സിപിഐഎം ഗൂഢാലോചനയാണോ? കള്ളപ്പണം, കള്ള മദ്യം, കള്ളക്കാർഡും യുഡിഎഫ് ഇറക്കും. വ്യാജ ഐഡന്റിറ്റി കാർഡ് പ്രതികളാണ് രാഹുലിനൊപ്പമുള്ളതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയാണ് വ്യാജ തിരിച്ചറിയൽ കാർഡിന്റെ പ്രഭവ കേന്ദ്രം.ഈ തെരഞ്ഞെടുപ്പിൽ പാലക്കാടും വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കള്ളവോട്ട് ചെയ്യാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..