26 December Thursday

ക്രിമിനലുകളുമായെത്തി പൊതുവഴി അടച്ച് കോൺഗ്രസ്‌ നേതാവ്‌

സ്വന്തം ലേഖകൻUpdated: Friday Oct 20, 2023

മുൻ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പൊതുവഴി അടച്ച് സ്വകാര്യഭൂമിയുടെ ഭാ​ഗമാക്കിയപ്പോൾ

വെള്ളറട > ജനങ്ങൾ നൂറ്റാണ്ടിലേറെയായി ഉപയോഗിക്കുന്ന പൊതുവഴി എഐസിസി അംഗം അടച്ച്‌ സ്വകാര്യഭൂമിയുടെ ഭാഗമാക്കി. മുൻ ഡിസിസി പ്രസിഡന്റുകൂടിയായ നെയ്യാറ്റിൻകര സനലാണ്‌ കുന്നത്തുകാൽ മേര്യാംകോടിൽ വഴിയടച്ചത്‌. മുപ്പതോളം കുടുംബങ്ങൾ തലമുറകളായി ഉപയോഗിച്ചുവരുന്ന പൊതുവഴിയാണിത്‌.

ക്രിമിനൽ സംഘത്തോടൊപ്പമെത്തി വ്യാഴം രാവിലെ പത്തോടെ മുള്ളുവേലി കെട്ടി അടയ്‌ക്കുകയായിരുന്നു. വിവരമറിഞ്ഞ്‌ ജനപ്രതിനിധികളും പരിസരവാസികളും സ്ഥലത്തെത്തിയെങ്കിലും ഒപ്പമുണ്ടായിരുന്ന ക്രിമിനൽ സംഘം മാരകായുധങ്ങളുമായി ജനങ്ങളെ ഭീഷണിപ്പെടുത്തി. വഴി നഷ്ടപ്പെട്ട കുടുംബങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top