23 December Monday

ഫണ്ട്‌ നൽകിയില്ല; ഹോട്ടലുടമയ്ക്ക്‌ കോൺഗ്രസ്‌ നേതാവിന്റെ തെറി വിളി

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

തിരുവനന്തപുരം>ആവശ്യപ്പെട്ട പണം നൽകാതിരുന്ന ഹോട്ടൽ ഉടമയെ കേട്ടാലറയ്‌ക്കുന്ന ഭാഷയിൽ ചീത്തവിളിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ ശംഭു പാൽക്കുളങ്ങര. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള വെജിറ്റേറിയൻ ഹോട്ടലുടമയെ കോൺഗ്രസ്‌ നേതാവ്‌ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്ന ശബ്ദരേഖയാണ്‌ പുറത്തുവന്നത്‌.

പണം നൽകിയില്ലെങ്കിൽ കട പൂട്ടിക്കുമെന്നാണ്‌ ഹോട്ടലുടമയെ ഫോണിൽ ഭീഷണിപ്പെടുത്തിയത്. ഫോൺ സംഭാഷണം പുറത്തുവന്നിട്ടും ഇതുവരെ കോൺഗ്രസ്‌ നേതാക്കളോ ശംഭു പാൽക്കുളങ്ങരയോ  പ്രതികരിച്ചിട്ടില്ല. പാലക്കാട്ട്‌ നടന്ന യൂത്ത്‌ കോൺഗ്രസ്‌ ചിന്തൻ ശിബിരത്തിനിടെ വനിതാ നേതാവിനോട്‌ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ശംഭു സംഘടനാ നടപടി നേരിട്ടിരുന്നു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനടക്കമുള്ളവരുടെ അടുപ്പക്കാരൻ കൂടിയാണ്‌ ഇയാൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top