18 November Monday

ജെബി മേത്തറിന്‌ ഇത്രയധികം സ്ഥാനങ്ങൾ താങ്ങാനാവുമോ?; കോൺഗ്രസിലെ നേതൃദാരിദ്ര്യത്തെ പരിഹസിച്ച്‌ കെ വി തോമസിന്റെ മകൻ

പ്രത്യേക ലേഖകൻUpdated: Sunday Mar 20, 2022

കൊച്ചി> വനിതാ കോൺഗ്രസ്‌ അധ്യക്ഷയായിട്ട്‌ മൂന്നു മാസമായില്ല, മുനിസിപ്പൽ വൈസ്‌ ചെയർപേഴ്‌‌സണായിട്ട്‌  ഒരുവർഷവും,  അപ്പോഴേക്കും ദേ രാജ്യസഭാ സ്ഥാനാർഥി. പ്രായം 44. ഇത്രയധികം സ്ഥാനങ്ങൾ ഒരാളെക്കൊണ്ട്‌ താങ്ങാനാകുമോ.?  ജെബി മേത്തറിന്റെ സ്ഥാനാർഥിത്വം  കോൺഗ്രസിലെ നേതൃദാരിദ്ര്യംകൊണ്ടാണെന്നും അല്ലാതെ നേതാക്കളുടെ അത്യാഗ്രഹം കൊണ്ടല്ലെന്നും പരിഹസിച്ച്‌ പ്രൊഫ കെ വി തോമസിന്റെ മകൻ ബിജു തോമസിന്റെ ഫേസ്‌‌‌ബുക്ക്‌ പോസ്‌റ്റ്‌.  

മകന്റെ എഫ്‌‌ബി പോസ്‌റ്റ്‌ കെ വി തോമസ്‌ സ്വന്തം ഫേസ്‌‌ബുക്ക്‌ പേജിൽ പങ്കുവച്ചതോടെ ഇത്‌ വൈറലായി. ഇത്‌ മകന്റെ എഫ്‌‌ബി പോസ്‌റ്റാണെന്നും മക്കൾക്ക്‌ രാഷ്‌ട്രീയമില്ലെന്നും മകൻ ബിജു  ദുബായിൽ ബാങ്ക്‌ ഡയറക്‌ടറാണെന്നും പറഞ്ഞാണ്‌ കെ വി തോമസ്‌ പോസ്‌റ്റ്‌ പങ്കുവെച്ചത്‌.  നേതൃദാരിദ്ര്യമുള്ള കോൺഗ്രസ്‌ എന്നപേരിലാണ്‌ ബിജു തോമസ്‌ പോസ്‌റ്റ്‌ ആരംഭിക്കുന്നത്‌.

ജെബിക്ക്‌ ഇത്ര സ്ഥാനങ്ങൾ വഹിക്കേണ്ടി വന്നതിൽ അൽഭുതമില്ലെന്ന്‌ പറഞ്ഞുകൊണ്ട്‌ കെപിസിസി അധ്യക്ഷൻ എംപിയാണ്‌. വർക്കിങ്‌ പ്രസിഡന്റും വൈസ്‌ പ്രസിഡന്റും എംപി, എംഎൽഎമാരാണ്‌ എന്നും പോസ്‌റ്റിൽ പറയുന്നു. ഇതൊന്നും അവരുടെ അത്യാഗ്രഹമല്ല, കോൺഗ്രസിൽ  പല സ്ഥാനങ്ങൾക്കും അർഹമായ നേതാക്കളില്ല. അതു കൊണ്ടാണ്‌ ഒരേയാള്‌ പല സ്ഥാനങ്ങൾ വഹിക്കുന്നതെന്നും  പോസ്‌റ്റിൽ പരിഹസിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top