23 December Monday

വിമതന്‌ കോൺഗ്രസ്‌ നേതാക്കളുടെ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

ചേലക്കര > ചേലക്കര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ്‌ വിമതൻ എൻ കെ സുധീറിന്‌ കോൺഗ്രസ്‌ നേതാക്കളുടെ ഭീഷണി. പിന്മാറണമെന്നാവശ്യപ്പെട്ട് ഐഐസിസി, കെപിസിസി നേതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്ന്‌ സുധീർ പറഞ്ഞു. എഐസിസി നേതൃത്വം ബന്ധപ്പെട്ടതായും പിൻമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

യുഡിഎഫിന്റെ പരമ്പരാഗത വോട്ടർമാർക്കിടയിൽ എൻ കെ സുധീറിനുള്ള സ്വാധീനമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഭീതി.   എഐസിസി അംഗവും കെപിസിസി സെക്രട്ടറിയുമായിരുന്ന സുധീർ 2009 ൽ യുഡിഎഫ്‌ സ്ഥാനാർഥിയായി ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top