22 December Sunday

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

തൃശൂർ > കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ഒന്നായി മുഖ്യമന്ത്രിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്‌ ഗൂഢാലോചനയുടെ ഭാഗമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. ചില മാധ്യമ മുതലാളിമാർ പണം സമ്പാദിക്കാൻ വ്യാജ വാർത്തകൾ ചമയ്‌ക്കുകയാണ്‌. ഇവരും ഗൂഢാലോചനയുടെ ഭാഗമാകുന്നു.

ഹിന്ദു വർഗീയതയ്‌ക്കും ആർഎസ്‌എസിനുമെതിരെ പതിറ്റാണ്ടുകളായി പ്രതിരോധം തീർക്കുന്ന പ്രസ്ഥാനമാണ്‌ സിപിഐ എം. ഇതിന്‌ നേതൃത്വം നൽകിയ ആളാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുന്നൂറിലധികം പ്രവർത്തകരുടെ ജീവൻ സിപിഐ എമ്മിന്‌ നൽകേണ്ടി വന്നിട്ടുമുണ്ട്‌. 

16 മാസം മുമ്പ്‌ നടന്ന എഡിജിപിയുടെ സന്ദർശനം ഇന്നലെ നടന്ന മട്ടിൽ അവതരിപ്പിക്കുന്ന പ്രതിപക്ഷ നേതാവ്‌ അന്യഗ്രഹ ജീവിയാണ്‌. കേരളവിരുദ്ധനായ ഗവർണർക്ക്‌ ഇനിയും തുടരാൻ ആശംസ അർപ്പിക്കുകയാണ്‌ കോൺഗ്രസ്‌ നേതാക്കൾ. ആർഎസ്‌എസുമായി വോട്ട്‌ കച്ചവടം നടത്താത്ത ഒരാളും കോൺഗ്രസ്‌ നേതൃത്വത്തിലില്ല.

ശൂരിൽ കോൺഗ്രസ്‌ മറിച്ച്‌ നൽകിയ വോട്ടിലാണ്‌ ബിജെപി ജയിച്ചത്‌. പത്മജ വേണുഗോപാലിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കോൺഗ്രസ്‌ ബിജെപിക്ക്‌ ദാനം ചെയ്‌തു. എ കെ ആന്റണിയുടെ മകൻ ബിജെപി സ്ഥാനാർഥിയായി. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയാണ്‌ ഒ രാജഗോപാലിനെ ജയിപ്പിച്ചത്‌–- എ വിജയരാഘവൻ പറഞ്ഞു. ജില്ലാ സെക്രട്ടറി എം എം വർഗീസും ഒപ്പമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top