തിരുവനന്തപുരം
ഇന്ത്യൻ ഭരണഘടനയുടെ നാളിതുവരെയുള്ള ഭേദഗതികൾ ഉൾപ്പെടുത്തി കേരള ഔദ്യോഗികഭാഷാ (നിയമനിർമാണ) കമീഷൻ പ്രസിദ്ധീകരിച്ച രണ്ടാം ദ്വിഭാഷാ പതിപ്പ് വിൽപ്പനയ്ക്ക്. 1000 രൂപ മുഖവിലയുളള ഭരണഘടനയുടെ രണ്ടാം ദ്വിഭാഷാ പതിപ്പ് 20 ശതമാനം കിഴിവിൽ കമീഷൻ ഓഫീസിൽനിന്നും നേരിട്ടോ, ’സെക്രട്ടറി, കേരള ഔദ്യോഗികഭാഷാ (നിയമനിർമാണ) കമീഷൻ ‘മിലൻ’ ടിസി 30/1633 കെഎസ്‌വി -120, പള്ളിമുക്ക്, പേട്ട പിഒ, തിരുവനന്തപുരം -695024 ’എന്ന മേൽവിലാസത്തിൽ (തപാൽ ചാർജ് ഉൾപ്പെടെ) 900 രൂപ മണി ഓർഡർ അയച്ച് തപാൽ മുഖേനയോ വാങ്ങാം. ഫോൺ: 0471-2743131, 2743657.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..