കൊച്ചി > സിനിമ മേഖലയിലെ എല്ലാവർക്കും കരാർ ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി. അഭിനേതാക്കളടക്കം എല്ലാ സിനിമ തൊഴിലാഴികൾക്കും തൊഴിൽ കരാർ ഏർപ്പെടുത്തണം. സിനിമയുടെ പേര്, തൊഴിലുടമയുടേയും ജീവനക്കാരന്റെയും വിശദാംശങ്ങൾ കരാറിൽ ഉൾപ്പെടുത്തണം. പ്രതിഫലവും അതിന്റെ നിബന്ധനകളും ജോലിയുടെ സ്വഭാവം, കാലാവധി, ക്രഡിറ്റുകൾ എന്നിവയും വ്യക്തമാക്കണം.
ചലച്ചിത്ര വ്യവസായം അംഗീകരിക്കുന്ന കരാർ രൂപരേഖകൾ തയാറാക്കണം. കരാർ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരിക്കണം. താത്കാലിക ജീവനക്കാർക്കും കരാറുകൾ ഏർപ്പെടുത്തണം. ദിവസ വേതനക്കാർക്കുള്ള ഫോമുകൾ റിലീസ് ചെയ്യണം. എല്ലാ കരാറിലും പോഷ് ക്ലോസ് നിർബന്ധമാക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. സിനിമ മേഖലയുടെ സമഗ്ര പുനര്‍നിര്‍മാണത്തിന് പുതിയ നിര്‍ദേശങ്ങളടങ്ങിയ പരമ്പര പ്രഖ്യാപിക്കുമെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..