23 December Monday

കേരളത്തിൽ കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു; വുഹാനിൽനിന്ന്‌ എത്തിയ വിദ്യാർഥി നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 30, 2020

തിരുവനന്തപുരം >  കേരളത്തിൽ കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്ന്‌ എത്തിയ വിദ്യാർഥിനിക്കാണ്‌ വൈറസ്‌ സ്ഥിരീകരിച്ചത്‌. ഇന്ത്യയിൽ ആദ്യമായാണ്‌ കൊറോണ സ്ഥിരീകരിക്കുന്നത്‌. വാർത്താ ഏജൻസിയായ എഎൻഐ ആണ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌.

വിദ്യാർഥിനിയുടെ നില ഗുരുതരമല്ലെന്നും നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. കേരളത്തെ വിവരം അറിയിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തൃശൂർ ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിലാണ്‌ വിദ്യാർഥിനിയെ പ്രവേശിപ്പിച്ചിട്ടുള്ളത്‌.ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് രോഗ ബാധിതന്റെ പോരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

 തിരുവനന്തപുരത്ത്‌ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന്‌ കേരളം. വുഹാൻ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 806 പേരാണ്‌ കേരളത്തിൽ നിരീക്ഷണത്തിലുള്ളത്‌.10 പേരാണ്‌ ആശുപത്രിയിലുള്ളത്‌.ആരോഗ്യമന്ത്രി മൂന്ന്‌ മണിക്ക്‌ വാർത്താസമ്മേളനം നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top