23 December Monday

കൊറോണ: മൂന്നുപേര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

ന്യൂഡല്‍ഹി> കൊറോണ വൈറസ് ലക്ഷണങ്ങളോടെ ഡല്‍ഹിയില്‍ മൂന്ന് പേര്‍ നിരീക്ഷണത്തില്‍.ജലദോഷം, ചുമ, പനി എന്നീ ലക്ഷണങ്ങളോടെയാണ് മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കൊറോണ പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ചൈന സന്ദര്‍ശിച്ച മൂന്ന് പേരെയാണ് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇതില്‍ ഒരാള്‍ കഴിഞ്ഞ മാസവും രണ്ട് പേര്‍ കഴിഞ്ഞ ആഴ്ചയുമാണ് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.

രാജ്യത്ത് നിലനില്‍ക്കുന്ന കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ സജ്ജമാക്കിയിരിക്കുകയാണ് ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രി.ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ പരിശോധനാ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.













 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top