22 December Sunday

കോട്ടയത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

പ്രതീകാത്മക ചിത്രം

പാലാ > കോട്ടയത്ത് കാവുങ്കണ്ടത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ. കടനാട് കാവുങ്കണ്ടം കണംകൊമ്പിൽ റോയി ജേക്കബ്ബ് (60), ഭാര്യ ജാൻസി (57) എന്നിവരാണ് മരിച്ചത്. റോയി തൂങ്ങി മരിച്ച നിലയിലാണ്. ജാൻസിയുടെ മൃതദേഹം തറയിൽ കമഴ്ന്ന് കിടക്കുന്ന  നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയിട്ട് റോയി തൂങ്ങി മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഭൂസ്വത്തിന് ഉടമയായ റോയിക്ക്‌ ഷെയർ മാർക്കറ്റ് ഇടപാടുകളുണ്ടായിരുന്നു. ഇടപാടിൽ നഷ്ടം സംഭവിച്ചതിനെ തുടർന്ന് അടുത്തിടെ ഭൂസ്വത്തുക്കൾ വിൽക്കുകയും ചെയ്തു. വീടും സ്ഥലവും വിറ്റ്  അവശേഷിക്കുന്ന ബാധ്യതകൾ തീർത്ത് ഹൈറേഞ്ച് മേഖലയിലേക്ക് താമസം മാറാൻ റോയിയുടെ ഭാഗത്ത്‌ ശ്രമമുണ്ടായി. ഇതേചൊല്ലി ഇരുവരും തമ്മിൽ തർക്കവും കുടുംബകലഹവും നിലനിന്നിരുന്നതായി പറയുന്നു. ഇതിനിടെയാണ് സംഭവമെന്ന്‌ പറയുന്നു.

പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മേലുകാവ് പൊലീസും ഫോറൻസിക് വിദദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top