കോട്ടയം> സ്വത്തുതർക്കത്തെ തുടർന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കോടതി. കോട്ടയം സെഷൻസ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
2022 മാർച്ച് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ ജോർജ് കുര്യൻ, കാഞ്ഞിരപ്പള്ളി കരിമ്പനാൽ കുടുംബവീട്ടിൽ അതിക്രമിച്ച് കയറി സഹോദരനായ രഞ്ജു കുര്യനെയും മാതൃസഹോദരനായ മാത്യൂസ് സ്കറിയ പൊട്ടൻകുളത്തിനെയും ലൈസൻസ്‌ഡ് റിവോൾവർ ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കേസിൽ പ്രോസിക്യൂഷൻ 76 സാക്ഷികളെ വിസ്തരിച്ചു.
കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽവച്ച് ഇളയ സഹോദരൻ രഞ്ജു കുര്യനെയും മാതൃ സഹോദരൻ മാത്യു സ്‌കറിയയെയും ജോർജ് കുര്യൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..