22 December Sunday

കോവിഡ് 19: ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി ദുബായില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

തിരൂര്‍ > ദുബായില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി മരിച്ചു. തിരൂര്‍ മുത്തൂര്‍ സ്വദേശി കൊടാലില്‍ കുഞ്ഞുമുഹമ്മദ് മകന്‍ അബ്ദുല്‍ കരീം( 48) ആണ് ദുബൈയില്‍ മരിച്ചത്.

ദുബായിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരിക്കെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കാലം ചികിത്സയിലായിരുന്നു.വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്ന കരീം വെള്ളിയാഴ്ച ന്യൂമോണിയ മൂര്‍ഛിച്ച് മരിക്കുകയായിരുന്നു. ഭാര്യ സലീന, മക്കള്‍:
ഷഹല്‍, സുഹ ഫാത്തിമ, സിദറ.

 തിരൂരിന്റെ പ്രവാസ കൂട്ടായ്മയായ ടീം തിരൂരിന്റെ മുന്‍ ജോയിന്റ് സെക്രട്ടറിയും നിലവില്‍ എക്‌സിക്യൂട്ടീവ് അംഗമായും ദുബായിലെ കോരങ്ങത്ത് മഹല്ല് കമ്മറ്റി ഖജാന്‍ജിയായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ദുബൈയില്‍ സംസ്‌കരിക്കും -


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top