തിരുവനന്തപുരം> പ്രശ്‌നങ്ങളും പരാതികളുമില്ലാതെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, എസ്എസ് എല്‍സി പരീക്ഷകള്‍ പുനരാരംഭിച്ചു.കോവിഡ് - 19 പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നും രണ്ടും വര്‍ഷത്തെ പരീക്ഷകളും എസ്.എസ്.എല്‍.സി. പരീക്ഷയുമാണ് പുന:രാരംഭിച്ചത്
രാവിലെ നടന്ന വി.എച്ച്.എസ്.ഇ, പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത 56,345 കുട്ടികളില്‍ 55,794 പേര്‍ പരീക്ഷ എഴുതി. ഉച്ചയ്ക്കുശേഷം നടന്ന എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷയ്ക്ക് ആകെ രജിസ്റ്റര്‍ ചെയ്ത 4,22,450 കുട്ടികളില്‍ 4,22,077 പേര്‍ പരീക്ഷ എഴുതി. വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ 99.02 ശതമാനവും എസ്.എസ്.എല്‍.സി. വിഭാഗത്തില്‍ 99.91 ശതമാനവും കുട്ടികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.
ആരോഗ്യവകുപ്പ്, ജില്ലാകളക്ടര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ പോലീസ്, കെ.എസ്.ആര്‍.റ്റി.സി., പി.റ്റി.എ, എസ്.എം.സി. എന്നിവരുടെയെല്ലാം പൂര്‍ണ്ണ സഹകരണത്താല്‍ ആദ്യദിനത്തിലെ പരീക്ഷകള്‍ പരാതിയൊന്നുമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ നല്‍കിയ സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു പരീക്ഷ നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..