26 December Thursday

ചക്ക തലയിൽവീണ്‌ പരിക്കേറ്റയാൾക്ക്‌ കോവിഡ്‌; ആരോഗ്യപ്രവർത്തകരും ക്വാറന്റൈനിലായി

സ്വന്തം ലേഖകൻUpdated: Sunday May 24, 2020

പരിയാരം > ചക്ക തലയിൽവീണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വ്യാഴാഴ്‌ച രാത്രിയാണ് കാസർകോട്‌ സ്വദേശിയായ നാൽപത്തിമൂന്നുകാരനെ ചക്കപറിക്കുന്നതിനിടെ പരിക്കേറ്റ്‌ ആശുപത്രിയിലെത്തിച്ചത്‌. കൈയും കാലും തളർന്ന നിലയിലായ ഇയാൾക്ക് അടിയന്തര ശസ്ത്രക്രിയ നിശ്ചയിക്കുകയും അതിന്റെ ഭാഗമായ പരിശോധനകൾ നടത്തുകയും ചെയ്‌തു.

കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിലും പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും അടിയന്തരചികിത്സ നൽകിയശേഷമാണ്‌ പരിയാരത്തെത്തിച്ചത്‌. വിദേശത്ത് പോവുകയോ വിദേശത്തുനിന്നുവന്ന ആളുകളുമായി സമ്പർക്കം പുലർത്തുകയോ ചെയ്‌തിട്ടില്ല. പരിചരിച്ചവരുൾപ്പെടെ നാൽപതിലേറെപേരുടെ സ്രവം പരിശോധനകൾക്കായി ശേഖരിച്ചിട്ടുണ്ട്. കൂടുതലാളുകൾ ഇടപഴകിയിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top