23 December Monday

മലയാളികള്‍ക്കുള്ള പാസ്സിന്റെ മറവില്‍ തമിഴ്‌നാട്ടില്‍ നിന്നും നിര്‍മാണത്തൊഴിലാളികളെത്തുന്നു; രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് കനത്ത പിഴ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

തിരുവനന്തപുരം> മലയാളികള്‍ക്ക് തിരികെ നാട്ടിലെത്തുന്നതിനുള്ള പാസ്സിന്റെ മറവില്‍ തമിഴ്‌നാട്ടില്‍ നിന്നും കെട്ടിടനിര്‍മാണത്തൊഴിലാളികളടക്കം കേരളത്തിലേക്കെത്തുന്നതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി . കുറുക്കുവഴികളിലൂടെ ആളുകള്‍ എത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെ വരും.

 സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശ നിലപാടെടുക്കും. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും. 28 ദിവസം നിര്‍ബന്ധിത ക്വാറന്റൈനും ഏര്‍പ്പെടുത്തും.സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാന്‍ പാസ് നല്‍കും.

സന്നദ്ധ പ്രവര്‍ത്തകരെ പൊലീസ് വളണ്ടിയര്‍മാരായി നിയോഗിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണം നടപ്പാക്കുന്നതിന് പൊലീസിനെ സഹായിക്കാന്‍ ഇവരുടെ സേവനമുണ്ടാകും. അവര്‍ക്ക് പ്രത്യേക ബാഡ്ജ് നല്‍കും. രണ്ടുപേരടങ്ങുന്ന പൊലീസ് സംഘത്തില്‍ ഒരാള്‍ ഈ വളണ്ടിയറായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top