തിരുവനന്തപുരം> രോഗവ്യാപനം കൂടുതലുള്ള പ്രദേശത്തുനിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കുമെന്നും ആരെയും പുറം തള്ളുന്ന നയമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക് ശരിയായ പരിശോധനയും ക്വാറന്റൈനും ആവശ്യമാണ്.അതിനാണ് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചത്.
ഇത്തരത്തില്‍ വരുന്നവരുടേയും ഇവിടെയുള്ളവരുടേയം ആരോഗ്യസംരക്ഷണത്തിന് രജിസ്‌ട്രേഷന്‍ ഒഴിച്ചുകൂടാത്തതാണ്. ആരോടും ഒരു വിവേചനവുമില്ല. മറ്റ് പോംവഴിയില്ലാത്തതുകൊണ്ടാണ് ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സമൂഹവ്യാപനത്തിലേക്കാണ് അത് ചെന്നെത്തുകയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..