07 September Saturday

കോവിഡ്‌ സർട്ടിഫിക്കറ്റ്‌ : കർണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും 
യാത്രക്കാർ കുറയുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021



കൽപ്പറ്റ
കേരളത്തിൽനിന്നുള്ളവർക്ക്‌ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയതോടെ കർണാടകത്തിലേക്കും, തമിഴ്‌നാട്ടിലേക്കുമുള്ള യാത്രക്കാർ കുറഞ്ഞു. ബസ്‌ സർവീസുകളും വെട്ടിച്ചുരുക്കി. സംസ്ഥാനാതിർത്തികളിൽ യാത്രാവിലക്ക്‌ പാടില്ലെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം മറികടന്നാണ്‌ കർണാടകയുടെയും തമിഴ്‌നാടിന്റെയും നടപടികൾ.

കർണാടകയുടെ  മൂലഹള്ള, ബാവലി, കുട്ട ചെക്ക്‌ പോസ്‌റ്റുകളിൽ പരിശോധന ശക്തമാണ്‌.‌ ശനിയാഴ്‌ച കെഎസ്‌ആർടിസി ബസുകളിൽ കർശന പരിശോധന ഉണ്ടായില്ല. സ്വകാര്യവാഹനങ്ങളിലെത്തിയ എല്ലാവരോടും കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ്‌ ഇല്ലാത്ത വിനോദസഞ്ചാരികളെ ഉൾപ്പെടെ തിരിച്ചയച്ചു. കേരളത്തിൽനിന്നുള്ള ബസിലെത്തുന്നവരെ മൈസൂരു, ബംഗളൂരു ബസ്‌ സ്‌റ്റാൻഡുകളിലും പരിശോധിക്കുന്നുണ്ട്‌. ചരക്ക്‌ വാഹന ഡ്രൈവർക്കും സഹായിക്കും ഒരു ആർടിപിസിആർ ഫലം 15 ദിവസത്തേക്ക്‌ ഉപയോഗിക്കാമെന്നത്‌ മാത്രമാണ്‌ ഇളവ്‌.

കേരളത്തിൽനിന്ന്‌ മൈസൂരുവിലേക്കും ബംഗളൂരുവിലേക്കുമുള്ള സർവീസുകളിൽ കെഎസ്‌ആർടിസി നിയന്ത്രണം ഏർപ്പെടുത്തി. ബത്തേരി ഡിപ്പോയിൽനിന്ന്‌ രണ്ട്‌ ദിവസമായി സർവീസില്ല. കോഴിക്കോട്‌ ഉൾപ്പെടെ മറ്റു ഡിപ്പോകളിലെ ബസുകൾ ഓടിയെങ്കിലും യാത്രക്കാർ കുറവാണ്‌. തമിഴ്‌നാട്ടിലേക്കും കെഎസ്‌ആർടിസി സർവീസില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top