22 December Sunday

സംസ്‌ഥാനത്ത്‌ ഒരു കോവിഡ്‌ മരണംകൂടി ; കണ്ണൂരിൽ ചികിൽസയിലായിരുന്ന വൃദ്ധ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

കണ്ണൂര്‍> കണ്ണൂരില്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ച ധര്‍മ്മടം സ്വദേശിനി മരിച്ചു.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആസിയ(61)യാണ്‌  തിങ്കളാഴ്‌ച രാത്രി മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ക്ക് രാത്രി 8.30 തോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. കൊവിഡ്  പ്രോട്ടോക്കോൾ പാലിച്ച്‌ മൃതദേഹം ഇന്ന്‌ സംസ്‌ക്കരിക്കും.

നാഡീസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആദ്യം തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെയാണ്‌ കൊവിഡ് സ്ഥിരീകരിച്ചതോടെ  മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. 20 നാണ്‌ രോഗം സ്‌ഥിരീകരിച്ചത്‌.

മരിച്ച ആസിയയുടെ ഭര്‍ത്താവ്, മക്കള്‍, ചെറുമകന്‍, മക്കളുടെ ഭാര്യമാര്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആസിയയുടെ മക്കള്‍ തലശേരിയിലെ മത്സ്യ വ്യാപാരികളാണ്. ഇതര സംസ്ഥാനത്തെ മത്സ്യ വ്യാപാരികളുമായി ബന്ധമുണ്ട്. ഇതര സംസ്ഥാനത്ത് നിന്ന് വന്ന ലോറി ഡ്രൈവറില്‍ നിന്ന് ഇവര്‍ക്ക് വന്നതാണോ എന്ന് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് രോഗം വന്നത് എവിടെ നിന്നെന്ന് കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.മറ്റ്‌ കുടുംബാംഗങ്ങളുടെ ആരോഗ്യനില തൃപ്‌തികരമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top