കോട്ടയം> കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. തിരുവല്ല പെരുംതുരുത്തി പ്രക്കാട് വീട്ടിൽ പി ടി ജോഷി ( 65 ) ആണ് മരിച്ചത്. വെളളിയാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു അന്ത്യം.
ദുബൈയിലുള്ള മക്കളെ സന്ദർശിക്കാൻ വിസിറ്റിംഗ് വിസയിൽ ഭാര്യ ലീലാമ്മയോടൊപ്പം പോയ ജോഷി ഈ മാസം 11 ന് വിമാന മാർഗം കൊച്ചിയിൽ മടങ്ങിയെത്തി പത്തനംതിട്ട ശാന്തി റെസിഡൻസിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 18 ന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും ഈ 25 നാണ് കോട്ടയം മെഡിക്കൽ കോളേജിലെ പ്രത്യേക വാർഡിലേക്ക് മാറ്റിയത്. കടുത്ത പ്രമേഹ രോഗിയായിരുന്നു.
മക്കൾ : ലിജോ, ലിജി, ലിജു. മരുമക്കൾ : ജോമോൾ , ലിജോ, ലിബി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം ളായിക്കാട് സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്‌ക്കരിക്കും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..