22 December Sunday

തിരുവല്ല സ്വദേശിനി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

കുവൈറ്റ് സിറ്റി> കുവൈറ്റില്‍ കൊറോണ ബാധയേറ്റ് ചികില്‍സയിലായിരുന്ന  മലയാളി വീട്ടമ്മ മരിച്ചു. തിരുവല്ല മഞ്ഞാടി മുണ്ടമറ്റം കുടുംബാംഗമായ   അബ്രഹാം കോശിയുടെ ഭാര്യ റിയ അബ്രഹാമാണ് ഇന്ന് മരിച്ചത്. 58 വയസ്സായിരുന്നു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു ഇവര്‍. കോഴഞ്ചേരി മുണ്ടമട്ടം, കൊട്ടാരത്തില്‍ കുടുംബാംഗമാണ്. ദിവ്യ ഏക മകളാണ്. മൃതദേഹം കോവിഡ് പ്രോട്ടോ കോള്‍ പ്രകാരം   വൈകിട്ട് സുലൈബി ക്കാത്ത് സെമിത്തേരിയില്‍  സംസ്‌കരിക്കും


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top