കിഴക്കമ്പലം > കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധിക്കാതിരിക്കാൻ വീടിനുസമീപത്തെ തൊഴുത്തിൽ കഴിയേണ്ടിവന്ന യുവാവ് മരിച്ചു. കിഴക്കമ്പലം ഒന്നാം വാർഡിൽ മാന്താട്ടിൽ എം എൻ ശശിയാണ് (സാബു-38) മരിച്ചത്.
ഇവിടെ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി. മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് ഇദ്ദേഹത്തെ അമൃത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വാർഡുതല ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ സംസ്കാരം നടത്തി. കാളിക്കുട്ടിയാണ് അമ്മ. ഭാര്യ: സിജ. മകൻ: രണ്ടരവയസ്സുള്ള സായൂജ്.
യഥാസമയം ചികിത്സ ലഭിക്കാത്തതിനാലാണ് യുവാവ് മരിച്ചതെന്നും പഞ്ചായത്ത് ഭരണസമിതിയുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ജാഗ്രതാ സമിതി പ്രവർത്തകർ ആവശ്യപ്പെട്ടു.
ഈ വാർഡിലെ ആശാ വർക്കർ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയ ഇവർക്കെതിരെ നടപടി എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..