21 November Thursday

വ്യാജവാർത്ത; റിപ്പോർട്ടർ ടിവിക്കെതിരെ സിപിഐ പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

വയനാട് > സിപിഐക്കെതിരെ റിപ്പോർട്ടർ ചാനൽ ദുഷ്‍പ്രചാരണം നടത്തിയെന്ന് വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. രണ്ട് വർഷം മുൻപ് പാർടിയുടെ കുടുംബ യോ​ഗത്തിൽ സംസാരിച്ച ദൃശ്യം തെരഞ്ഞെടുപ്പ് യോ​ഗത്തിലേത് എന്ന രീതിയിൽ പ്രചരിപ്പിച്ചു. വ്യാജവാർത്ത നൽകിയതിന് ഡിജിപിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകിയെന്നും ഇ ജെ ബാബു പറഞ്ഞു. ​

സിപിഐയിലേക്ക് കുറച്ചാളുകൾ അം​ഗത്വമെടുത്തു വന്നപ്പോൾ അവർക്ക് നൽകിയ സ്വീകരണ യോ​ഗത്തിൽ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് റിപ്പോർട്ടർ ചാനൽ തെരഞ്ഞെടുപ്പിന്റെ തലേദിവസം, സിപിഐ ജില്ലാ സെക്രട്ടറി ഇടതുപക്ഷ ഭരണത്തിനെതിരെ എന്നു പറഞ്ഞ് പ്രചരിപ്പിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് റിപ്പോർട്ടർ ചാനൽ വാർത്ത പുറത്തുവിട്ടത് ഗൂഡാലോചനയുടെ ഭാ​ഗമായാണ്. ചാനലിന്റെ ഉടമ ആന്റോ അ​ഗസ്റ്റിൻ വയനാട്ടിലെ മരം മുറിയുമായി ബന്ധപ്പെട്ടു നടത്തിയിട്ടുള്ള കൊള്ളക്കെതിരെ സിപിഐ കൃത്യമായ നിലപാട് എടുത്തിരുന്നു. അതിന്റെ പ്രതികാരമെന്നോണമാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നവിധത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്ത ചാനൽ പുറത്തുവിട്ടതെന്നും ഇ ജെ ബാബു പറഞ്ഞു. ​
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top