31 October Thursday

സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തത് ബിജെപി നേതൃത്വത്തിന്റെ അറിവോടെ: ബിനോയ് വിശ്വം

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

കൊച്ചി> സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തത് ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ആംബുലൻസ് ഉപയോഗക്കുന്നതിന് ചട്ടങ്ങൾ ഉണ്ട്. സുരേഷ് ഗോപി ഈ ചട്ടങ്ങൾ ലംഘിച്ചു. രോഗികളുടെ ചികിത്സയ്ക്ക് വേണ്ടിയും ജീവൻ രക്ഷിക്കാൻ വേണ്ടിയും ആശുപത്രികളിലേക്ക് ഉപയോഗിക്കേണ്ട ആംബുലൻസ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേമ്ടിയും പുറത്ത് പറയാൻ കൊള്ളാത്ത കാര്യങ്ങൾക്ക് വേണ്ടിയും ഉപോയിഗിച്ചു. ഇത്തരത്തിൽ ആംബുലൻസ് ദുരുപയോഗം ചെയ്തതിലെ പ്രതി സുരേഷ് ഗോപിയാണ്. ആംബുലൻസിൽ കൊണ്ടുപോയത് ബിജെപി നേതൃത്വും സമ്മതിച്ച കാര്യമാണ്. അത് തങ്ങളുടെ മിടുക്കാണെന്നാണ് ബിജെപി പറഞ്ഞത്. ആ മിടുക്കിന്റെ ഗുണഭോക്താവാണ് സുരേഷ് ഗോപി- ബിനോയ് വിശ്വം പറഞ്ഞു.

സുരേഷ് ഗോപി നല്ല നടനായിരുന്നുവെന്നും ആ നാട്യം എന്നും തുടർന്നാൽ ഓർമ്മയുണ്ടോ ഈ മുഖം എന്ന് ജനങ്ങൾ ചോദിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top