23 December Monday

ബ്രാഞ്ച്‌ 
സമ്മേളനങ്ങൾക്ക്‌ തുടക്കം ; ലോക്കൽ സമ്മേളനങ്ങൾ ഒക്‌ടോബറിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


തിരുവനന്തപുരം
സിപിഐ എം 24–--ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ കേരളത്തിൽ തുടക്കം. 38,426 ബ്രാഞ്ച്‌ സമ്മേളനങ്ങളും ഈ മാസം പൂർത്തിയാകും. ചിലയിടങ്ങളിൽ പ്രാദേശികമായ ആവശ്യം പരിഗണിച്ച്‌ ആഗസ്‌ത്‌ അവസാനവാരം ബ്രാഞ്ച്‌ സമ്മേളനം തുടങ്ങി.

ഒക്‌ടോബറിലാണ്‌ ലോക്കൽ സമ്മേളനങ്ങൾ. 2444 ലോക്കൽ കമ്മിറ്റികളാണുള്ളത്‌. ഏരിയ സമ്മേളനങ്ങൾ നവംബറിലും ജില്ലാ സമ്മേളനങ്ങൾ ഡിസംബർ, ജനുവരി മാസങ്ങളിലുമാണ്‌. 2025 ഫെബ്രുവരിയിൽ കൊല്ലത്താണ്‌ സംസ്ഥാന സമ്മേളനം. പാർടി കോൺഗ്രസ് ഏപ്രിൽ രണ്ടുമുതൽ ആറുവരെ തമിഴ്നാട്ടിലെ മധുരയിലും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top