21 December Saturday

യുഡിഎഫ് പരിശോധന തടസപ്പെടുത്തിയതിൽ സമ​ഗ്ര അന്വേഷണം വേണം; സിപിഐ എം പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

പാലക്കാട്‌> പാലക്കാട്‌ കെപിഎം റീജൻസിയിലെ പരിശോധന യുഡിഎഫ്‌ തടസപ്പെടുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകി. ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കള്ളപ്പണം എത്തിച്ചെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച്‌ നിഷ്‌പക്ഷ അന്വേഷണം നടത്തണമെന്നാണ്‌ പരാതി.

സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ ബാബു എസ്‌പി ഓഫീസിൽ എത്തിയാണ്‌ ജില്ലാ പൊലീസ്‌ മേധാവി ആർ ആനന്ദിന്‌ പരാതി കൈമാറിയത്‌.തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും വോട്ടർമാരെ സ്വാധീനിക്കാനും കള്ളപ്പണം ഇറക്കിയതായാണ് സംശയിക്കുന്നത്. കോൺഗ്രസ്‌ എംപിമാരും പ്രവർത്തകരും ബഹളമുണ്ടാക്കി ഏറെനേരം പരിശോധന തടസ്സപ്പെടുത്തി. ഇത്‌ ദുരൂഹമാണ്‌. വിഷയത്തിൽ സത്യം പുറത്തുരണം.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചാൽ കാര്യങ്ങൾ തെളിയും. നീല ട്രോളി ബാഗ് ഏത് റൂമിലേക്ക് പോയെന്നതടക്കം കണ്ടെത്തണം. പൊലീസ് ഉടൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം, എം വിജിൻ എംഎൽഎ, ടി വി രാജേഷ്‌ എന്നിവരും സിപിഐ എം ജില്ലാ സെക്രട്ടറിക്ക്‌ ഒപ്പമുണ്ടായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top