25 November Monday

കൈത്താങ്ങാകാൻ സിപിഐഎം എംഎൽഎമാരും; ഒരു മാസത്തെ വേതനം നൽകും

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

വയനാട് > ഉരുൾപൊ‌ട്ടലിൽ ​ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി സിപിഐഎം  എംഎൽഎമാർ. എംഎൽഎമാരുടെ ഒരു മാസത്തെ വേതനമായ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് തീരുമാനം.

സിപിഐഎം എംപിമാരും അവരുടെ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടിൽ നിന്നും മാർഗരേഖ പ്രകാരം പുനർനിർമാണ പദ്ധതികൾക്ക് സഹായം നൽകുമെന്നും നേതാക്കൾ അറിയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top