22 December Sunday

കണ്ണീരൊപ്പാൻ സിപിഐ എം എംപിമാരും; ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകും

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

തിരുവനന്തപുരം> വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ എം എംപിമാർ ഒരുമാസത്തെ ശമ്പളം കൈമാറും.

കെ രാധാകൃഷ്ണൻ, ബികാഷ് രഞ്ചൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസൻ, എ എ റഹിം, സു  വെങ്കിടേശൻ, ആർ സച്ചിതാനന്തം  എന്നീ അംഗങ്ങളാണ് ദുരിതാശ്വാസ നിധിയിലേക്ക് പങ്കാളിയാവുന്നത്. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ടു ലക്ഷം രൂപയാണ് സിപിഐ എം അംഗങ്ങൾ സംഭാവന ചെയ്യുന്നത്.

ഇതിനു പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടിൽ നിന്നും മാർഗരേഖ പ്രകാരം പുനർനിർമാണ പദ്ധതികൾക്ക് സഹായം നൽകുമെന്നും നേതാക്കൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top