22 December Sunday

ജില്ലാ സമ്മേളനങ്ങൾക്ക്‌ 
ഡിസംബറിൽ തുടക്കം

സ്വന്തം ലേഖകൻUpdated: Wednesday Oct 2, 2024


തിരുവനന്തപുരം
സിപിഐ എം 24ാം പാർടി കോൺഗ്രസിനുമുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കും. സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലത്താണ്‌ ആദ്യ ജില്ലാ സമ്മേളനം. ഫെബ്രുവരിയിലാണ്‌ സംസ്ഥാന സമ്മേളനം.

2025 ഏപ്രിൽ രണ്ടുമുതൽ ആറുവരെ തമിഴ്‌നാട്ടിലെ മധുരയിലാണ്‌ പാർടി കോൺഗ്രസ്‌. സെപ്‌തംബർ ഒന്നിന്‌ ആരംഭിച്ച ബ്രാഞ്ച്‌ സമ്മേളനങ്ങൾ പൂർത്തിയായിവരുന്നു.    ബ്രാഞ്ച്‌ സമ്മേളനങ്ങൾ കഴിഞ്ഞ സ്ഥലങ്ങളിൽ ലോക്കൽ സമ്മേളനങ്ങൾ ആരംഭിച്ചു. 38, 426 ബ്രാഞ്ചുകമ്മിറ്റികളും 2, 444 ലോക്കൽകമ്മിറ്റികളുമാണുള്ളത്‌. ഏരിയാ സമ്മേളനങ്ങൾ നവംബറിലാണ്‌ നടക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top