21 December Saturday

എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയ്‌ക്കെതിരെ പാർടി നടപടി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

കണ്ണൂർ> എഡിഎം കെ നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ പാർടി നടപടി. പാർടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കുന്ന വിധത്തിൽ പെരുമാറിയ സിപിഐ എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗമായ പി പി ദിവ്യയെ പാർടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.



അതേസമയം ജയിലിലായി 11 ദിവസത്തിനു ശേഷം ദിവ്യയ്ക്ക് ജാമ്യം ലഭിച്ചു. കണ്ണൂർ ജില്ല വിട്ട് പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്‌ ഒക്ടോബർ 29നാണ് ദിവ്യയെ അറസ്‌റ്റുചെയ്‌തത്‌.

ഒക്ടോബർ 15നാണ്‌ നവീൻബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്‌. കണ്ണൂരിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച്‌ ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേൽക്കാനിരിക്കെയാണ്‌ പള്ളിക്കുന്നിലെ ക്വാർട്ടേ‍ഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ശ്രീകണ്‌ഠാപുരത്തിനടുത്ത്‌ നിടുവാലൂർ ചേരന്മൂലയിൽ പെട്രോൾ പമ്പ്‌ അനുവദിക്കുന്നതിന്‌ എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട്‌ നവീൻ ബാബുവിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top