ബി രാഘവൻ നഗർ/ കൊച്ചി > സിപിഐ എം സംസ്‌ഥാന സമ്മേളനം 88 അംഗ സംസ്‌ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. 23ാം പാർടി കോൺഗ്രസിന് മുന്നോടിയായി കൊച്ചി മറൈൻ ഡ്രൈവിലെ സമ്മേളനനഗരിയിൽ നാലുനാൾ നീണ്ട സംസ്‌ഥാന സമ്മേളനം തെരഞ്ഞെടുത്ത കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളും 13 പേർ വനിതകളുമാണ്. സംസ്‌ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണനെ തെരഞ്ഞെടുത്തു. 17 അംഗ സെക്രട്ടറിയറ്റിനേയും 5 അംഗ കൺട്രോൾ കമീഷനെയും തെരഞ്ഞെടുത്തു.
എം എം വർഗീസ്, എ വി റസ്സൽ, ഇ എൻ സുരേഷ്‌ബാബു, സി വി വർഗീസ്, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്, കെ എസ്‌സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ് പുതുമുഖങ്ങൾ.
നിലവിലുള്ള കമ്മിറ്റിയിൽനിന്ന് 16 പേരെ ഒഴിവാക്കിയിട്ടുണ്ട്. പി കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, എം എം മണി, എം ചന്ദ്രൻ, കെ അനന്ത ഗോപൻ, ആർ ഉണ്ണികൃഷ്‌ണപിള്ള, ജി സുധാകരൻ, കോലിയക്കോട് കൃഷ്‌ണൻനായർ, സി പി നാരായണൻ, ജെയിംസ് മാത്യൂ. ഗിരിജ സുരേന്ദ്രൻ, കെ വി രാമകൃഷ്‌ണൻ , പി പി വാസുദേവൻ, കെ പി സഹദേവൻ എന്നിവരാണ് ഒഴിവായത്.
പ്രത്യേക ക്ഷണിതാക്കളായി വി എസ് അച്യുതാനന്ദൻ, വൈക്കം വിശ്വൻ, പി കരുണാകരൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, എം എം മണി എന്നിവരെയും ക്ഷണിതാക്കളായി ജോൺ ബ്രിട്ടാസ്, ബിജു കണ്ടക്കൈ എന്നിവരെയും തെരഞ്ഞെടുത്തു.
എൻ ചന്ദ്രൻ കൺവീനറായി കെ വി അബ്‌ദുൾ ഖാദർ, സി അജയകുമാർ, എസ് ജയമോഹൻ, അഡ്വ. പുഷ്‌പദാസ് എന്നിവരാണ് കൺട്രോൻ കമീഷനിലുള്ളത്.
സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ടി എം തോമസ് ഐസക്, ഇ പി ജയരാജൻ, പി കെ ശ്രീമതി, എം സി ജോസഫൈൻ, എ വിജയരാഘവൻ, കെ കെ ശൈലജ, എളമരം കരീം, എ കെ ബാലൻ, എം വി ഗോവിന്ദൻ, ബേബി ജോൺ, ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ രാധാകൃഷ്‌ണൻ, കെ പി സതീഷ് ചന്ദ്രൻ, എം വി ബാലകൃഷ്‌ണൻ, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാഗേഷ്, ടി വി രാജേഷ്, എ എൻ ഷംസീർ, പി ഗഗാറിൻ, സി കെ ശശീന്ദ്രൻ, പി മോഹനൻ, പി സതീദേവി, എ പ്രദീപ്‌കുമാർ, പി എ മുഹമ്മദ് റിയാസ്, ഇ എൻ മോഹൻദാസ്, പി കെ സൈനബ, പി ശ്രീരാമകൃഷ്‌ണൻ, പി നന്ദകുമാർ, സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്‌ണദാസ്, എം ബി രാജേഷ്, എ സി മൊയ്‌തീൻ, എൻ ആർ ബാലൻ, പി കെ ബിജു, എം കെ കണ്ണൻ, സി എൻ മോഹനൻ, കെ ചന്ദ്രൻപിള്ള, സി എം ദിനേശ്‌മണി, എസ് ശർമ, എം സ്വരാജ്, ഗോപി കോട്ടമുറിക്കൽ, കെ കെ ജയചന്ദ്രൻ, കെ പി മേരി, വി എൻ വാസവൻ, ആർ നാസർ, സജി ചെറിയാൻ, സി ബി ചന്ദ്രബാബു, സി എസ് സുജാത, കെ പി ഉദയഭാനു, എസ് സുദേവൻ, പി രാജേന്ദ്രൻ, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജഗോപാൽ, കെ വരദരാജൻ, എസ് രാജേന്ദ്രൻ, സൂസൻ കോടി, കെ സോമ പ്രസാദ്, എം എച്ച് ഷാരിയാർ, ആനാവൂർ നാഗപ്പൻ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, വി ശിവൻകുട്ടി, ഡോ. വി ശിവദാസൻ, കെ സജീവൻ, പുത്തലത്ത് ദിനേശൻ, എം എം വർഗീസ്, എ വി റസ്സൽ, ഇ എൻ സുരേഷ് ബാബു, സി വി വർഗീസ്, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു, ഡോ. ചിന്ത ജെറോം. കൺട്രോൾ കമീഷൻ കൺവീനർ എൻ ചന്ദ്രൻ കൂടി ഉൾപ്പെട്ടതാണ് കമ്മിറ്റി.
സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങൾ
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..