18 November Monday

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 2, 2022

കൊച്ചി> ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് 2022 മാര്‍ച്ച് 28, 29 തീയ്യതികളില്‍ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദേശീയ ട്രേഡ് യൂണിയനുകളുടെയും വിവിധ വ്യവസായ തൊഴിലാളി ഫെഡറേഷനുകളുടെയും കണ്‍വെന്‍ഷനാണ് ദേശീയ പണിമുടക്കിന് അഹ്വാനം നല്‍കിയിരിക്കുന്നത്. ഒമ്പത് മുദ്രാവാക്യങ്ങളാണ് പ്രധാനമായും ഈ പണിമുടക്കിന് ആധാരമായിട്ടുള്ളത്.

1. തൊഴിലാളി വിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക.
2. എസ്സന്‍ഷ്യന്‍ ഡിഫന്‍സ് സര്‍വ്വീസസ് ആക്ട് പിന്‍വലിക്കുക.
3. സ്വകാര്യവല്‍ക്കരണവും, നാഷണല്‍ മോണിട്ടൈസേഷന്‍ പൈപ്പ്‌ലൈന്‍ എന്ന പദ്ധതിയും ഉപേക്ഷിക്കുക.
4. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് അത്യാവശ്യ പൊതുസേവനങ്ങള്‍ എന്നീമേഖലകളില്‍ പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുക.
5. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ട് വര്‍ദ്ധിപ്പിക്കുക, പദ്ധതി നഗരങ്ങളിലേക്കുംവ്യാപിപ്പിക്കുക.
6. സംയുക്തകര്‍ഷക സംഘടനകള്‍ വിവാദകാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഉന്നയിച്ച 6 കാര്യങ്ങള്‍ അംഗീകരിക്കുക.
7. ദേശീയ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനും, ജനക്ഷേമ പദ്ധതികള്‍ക്ക് പണംകണ്ടെത്താനും സമ്പന്നരുടെമേല്‍ പുതിയ നികുതി ഏര്‍പ്പെടുത്തുക.
8. പെട്രോളിയം ഉല്‍പന്ന ങ്ങളുടെമേലുള്ള എക്‌സൈസ് നികുതി ഗണ്യമായികുറക്കുക, വിലക്കയറ്റം തടയുക.
9. പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുകയും, പഴയ പദ്ധതി പുന:സ്ഥാപിക്കുകയുംചെയ്യുക.

എല്ലാവര്‍ക്കും മിനിമംവേതനം നല്‍കുക, സാര്‍വ്വത്രിക സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, കരാര്‍തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കു ക, പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ തുകഉയര്‍ത്തുക, സ്‌കീം തൊഴിലാളികള്‍ 'തൊഴിലാളി' എന്ന നിര്‍വച നത്തില്‍
ഉള്‍പ്പെടുത്തുക, തൊഴിലുംവരുമാനവും നഷ്ടപ്പെട്ടവര്‍ക്ക് പണമെത്തിക്കുക, സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുകതുടങ്ങി ട്രേഡ്‌യൂണിയനുകള്‍ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളുംഇതോടൊപ്പംമുന്നോട്ടുവയ്ക്കുന്നുണ്ട്.
 
രാജ്യത്ത് നടപ്പിലാക്കി ക്കൊിരിക്കുന്ന നവഉദാര വല്‍ക്കരണ നയങ്ങള്‍ സൃഷ്ടി ക്കുന്ന കെടുതികളാണ് ഈ പണിമുടക്കിന് ആധാരമായിട്ടുള്ളത്. ഇത്തരം നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളികള്‍ നടത്തുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ഈപണിമുടക്കും. ഇത് തൊഴിലാളികളുടെ മാത്രം മുദ്രാവാക്യമല്ല. രാജ്യത്തെ സംരക്ഷിക്കാനുള്ള മഹത്തായ പോരാട്ട ത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് പിന്തുണക്കാന്‍ നമുക്കാവണം. പൊതുമേ ഖലാസംരക്ഷണം ഉള്‍പ്പെടെയുള്ളമുദ്രാവാക്യങ്ങള്‍ സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട ജനങ്ങള്‍ക്ക് തൊഴില്‍ സംവരണംഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്ത
നങ്ങളാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

ഉദാര വല്‍ക്കരണ നയങ്ങള്‍ക്കെതിരായികര്‍ഷകര്‍ നടത്തിയ പോരാട്ടങ്ങളുടെ അനുഭവങ്ങളും നമുക്ക് മുമ്പിലുണ്ട്. കര്‍ഷകരംഗത്തെ സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. രാജ്യത്തെ രക്ഷിക്കാനുള്ളദേശീയ പണിമുടക്കുകളില്‍ നിര്‍ണായക പങ്ക് വഹിച്ച കേരളം ഈ പണിമുടക്കിലും മുന്‍പന്തിയിലുണ്ടാവും. ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളോടും സിപിഐ എം സംസ്ഥാന സമ്മേളനം അഭ്യര്‍ത്ഥിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top