21 December Saturday
സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന

പി വി അൻവറിന്റെ നിലപാടുകൾ പാർടി ശത്രുക്കൾക്ക് ആയുധമാവുന്നു; സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

തിരുവനന്തപുരം> പി വി അൻവർ എം എൽ എ സ്വീകരിക്കുന്ന നിലപാടുകൾ പാർടി ശത്രുക്കൾക്ക് ഗവൺമെന്റിനെയും, പാർടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. ഇത്തരം നിലപാടുകൾ തിരുത്തി പാർടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും പിന്തിരിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യ‍‍ർത്ഥിച്ചു.

നിലമ്പൂർ എം എൽ എ പി വി അൻവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം എൽ എ എന്ന നിലയിലാണ് നിയമസഭ യിലും, നിലമ്പൂർ മണ്ഡലത്തിലും പ്രവർത്തിച്ചുവരുന്നത്. അദ്ദേഹം സിപിഐ എം പാർലമെന്ററി പാർടി അംഗവുമാണ്.

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയുടെ മുൻപാകെ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. പരാതി യുടെ കോപ്പി പാർടി സംസ്ഥാന സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ അന്വേഷണത്തിലും, പാർടി പരിശോധിക്കേണ്ട വിഷയങ്ങൾ പാർടിയുടെ പരിഗണനയിലു മാണ്. വസ്തുതകൾ ഇതായിരിക്കെ ഗവൺമെന്റിനും, പാർടിക്കുമെ തിരെ അദ്ദേഹം തുടർച്ചയായ ആരോപണങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവരികയാണ്. പി വി അൻവർ എം എൽ എയുടെ ഈ നിലപാടിനോട് പാർടിക്ക് യോജിക്കാൻ കഴിയുന്നതല്ലെന്നും വിലയിരുത്തി.

 
പ്രസ്താവനയുടെ പൂ‍‍ർണ്ണ രൂപം


സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എൽ.എ എന്ന നിലയിലാണ് നിയമസഭ യിലും, നിലമ്പൂർ മണ്ഡലത്തിലും പ്രവർത്തിച്ചുവരുന്നത്. അദ്ദേഹം സി.പി.ഐ (എം) പാർലമെൻ്ററി പാർടി അംഗവുമാണ്.

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയുടെ മുൻപാകെ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. പരാതി യുടെ കോപ്പി പാർടി സംസ്ഥാന സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാരിൻ്റെ അന്വേഷണത്തിലും, പാർടി പരിശോധിക്കേണ്ട വിഷയങ്ങൾ പാർടിയുടെ പരിഗണനയിലു മാണ്. വസ്തുതകൾ ഇതായിരിക്കെ ഗവൺമെൻ്റിനും, പാർടിക്കുമെ തിരെ അദ്ദേഹം തുടർച്ചയായ ആരോപണങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവരികയാണ്. പി.വി അൻവർ എം.എൽ.എയുടെ ഈ നിലപാടിനോട് പാർടിക്ക് യോജിക്കാൻ കഴിയുന്നതല്ല.

പി.വി അൻവർ എം.എൽ.എ സ്വീകരിക്കുന്ന ഇത്തരം നിലപാടു കൾ പാർടി ശത്രുക്കൾക്ക് ഗവൺമെൻ്റിനേയും, പാർടിയേയും അക്ര മിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകൾ തിരുത്തി പാർടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും പിന്തിരിയണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top