തിരുവനന്തപുരം > വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകിയതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. വയനാട്ടിൽ പുനരധിവാസ പ്രവർത്തനത്തിന് സാമ്പത്തിക സഹായം ആവശ്യമാണെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം ക്യാമ്പെയ്‌ൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഗസ്ത് 10, 11 തീയ്യതികളിലായിരിക്കും ക്യാമ്പെയ്‌ൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..