22 December Sunday

സിപിഐ എം 
സംസ്ഥാന സമ്മേളനം മാർച്ച്‌ 6 മുതൽ 9 വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024


കൊല്ലം
സിപിഐ എം സംസ്ഥാന സമ്മേളനം 2025 മാർച്ച് ആറുമുതൽ ഒമ്പതുവരെ കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.  സമ്മേളനം ഫെബ്രുവരിയിൽ നടത്താനാണ്‌ നേരത്തേ  നിശ്ചയിച്ചിരുന്നത്‌. എന്നാൽ  പശ്ചിമ ബംഗാൾ സംസ്ഥാന സമ്മേളനം അതേ ദിവസങ്ങളിലായതിനാലാണ്‌ പൊളിറ്റ്ബ്യൂറോ നിർദേശപ്രകാരം കേരളത്തിലെ സമ്മേളനം മാറ്റിയത്.

സംസ്ഥാനത്ത്‌ 38,000 ബ്രാഞ്ച്‌ സമ്മേളനങ്ങളിൽ ഭൂരിഭാഗവും പൂർത്തിയായി. ലോക്കൽ സമ്മേളനങ്ങൾ ഈ മാസം പൂർത്തിയാകും. നവംബർ ഒന്നിന്‌ ഏരിയ സമ്മേളനങ്ങൾ തുടങ്ങും. ജില്ലാ സമ്മേളനങ്ങൾ ഡിസംബറിൽ തുടങ്ങി ഫെബ്രുവരിയിൽ‌ പൂർത്തിയാകുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top