23 December Monday

സിപിഐ എം ജില്ലാ സമ്മേളനം എറണാകുളത്ത്‌ ; സ്വാഗതസംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024


കൊച്ചി
സിപിഐ എം 24–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. 2025 ജനുവരി 25, 26, 27 തീയതികളിൽ എറണാകുളം ടൗൺഹാളിലാണ്‌ ജില്ലാസമ്മേളനം. പ്രതിനിധി സമ്മേളനം, ചുവപ്പുസേനാ പരേഡ്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവ നടക്കും. സമ്മേളനത്തോടനുബന്ധിച്ച്‌ ജനുവരി 10 മുതൽ സെമിനാറുകൾ, സംവാദങ്ങൾ, കലാ–-കായിക പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിക്കും.

ബോട്ട്‌ജെട്ടിയിലെ ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്തു. സി എം ദിനേശ്‌മണി അധ്യക്ഷനായി. എസ്‌ ശർമ, കെ ചന്ദ്രൻപിള്ള, കെ ജെ മാക്‌സി എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.

1001 അംഗ സംഘാടകസമിതിയാണ്‌ രൂപീകരിച്ചത്‌. എം അനിൽകുമാർ ചെയർമാനും സി മണി ജനറൽ കൺവീനറും പി എൻ സീനുലാൽ ട്രഷററുമായി 201 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. പ്രൊഫ. എം കെ സാനു, കെ എൻ രവീന്ദ്രനാഥ്‌, പി രാജീവ്‌, എൻ എസ്‌ മാധവൻ എന്നിവരാണ്‌ രക്ഷാധികാരികൾ. സബ്‌ കമ്മിറ്റി ചെയർമാന്മാർ: എം അനിൽകുമാർ (ഫിനാൻസ്‌), എം പി പത്രോസ്‌ (ഭക്ഷണം), കെ എൻ ഉണ്ണിക്കൃഷ്ണൻ (പ്രചാരണം), സി എം ദിനേശ്‌മണി (സെമിനാർ), ജോൺ ഫെർണാണ്ടസ്‌ (കലാ, സാംസ്കാരികം), പുഷ്പ ദാസ്‌ (രജിസ്ട്രേഷൻ), പി ആർ മുരളീധരൻ (വളന്റിയർ), സി കെ പരീത്‌ (റാലി), ടി സി ഷിബു (പ്രതിനിധി സമ്മേളനം), എസ്‌ സതീഷ്‌ (സമൂഹ മാധ്യമം), എം സി സുരേന്ദ്രൻ (അക്കോമഡേഷൻ), സി ബി ദേവദർശനൻ (ട്രാൻസ്‌പോർട്ടേഷൻ), ഡോ. ജോ ജോസഫ്‌ (മെഡിക്കൽ), പി വി ശ്രീനിജിൻ (കായികം).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top