30 December Monday

ക്രിക്കറ്റ് മത്സരത്തിനിടെ കുന്നംകുളം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

കുന്നംകുളം>  ബംഗളൂരുവില്‍ ക്രിക്കറ്റ് മത്സരത്തിനിടെ കുന്നംകുളം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കേരള ക്രിക്കറ്റ് ലവേഴ്സ് ടീം ക്യാപ്റ്റനും പെരുമ്പിലാവ്  മുല്ലപ്പിള്ളിക്കുന്ന് മേനോത്ത് വീട്ടില്‍ വേണുവിന്റെ മകനുമായ
വിനു ഗോപി എന്ന വിനീത് (41) ആണ് മരിച്ചത്.

 ശനിയാഴ്ച ബാംഗ്ലൂരിലെ കോടിഹള്ളിയില്‍ വെച്ച് തമിഴ്നാടുമായി നടന്ന മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്നവര്‍ സിപിആര്‍ അടക്കമുള്ള പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിച്ചിരുന്നു.

 മൃതദേഹം ഞായറാഴ്ച പെരുമ്പിലാവിലെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് സംസ്‌കാരം നടക്കും. അമ്മ  സുരബാല സഹോദരന്‍ വിശാഖ്.ഭാര്യ പഞ്ചമി. മക്കള്‍ ദോവാഘ്ന, ദേവ ലക്ഷ്മി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top