22 December Sunday

കോടതി പരിസരത്ത്‌ യുവാവ്‌ ഭാര്യയെ ഓട്ടോ ഇടിപ്പിച്ചു; ഭാര്യാമാതാവിനെ വെട്ടി

സ്വന്തം ലേഖകൻUpdated: Wednesday Jul 24, 2024

ഭാര്യാമാതാവിനെ വടിവാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ഭാര്യയെ ഓട്ടോ ഇടിപ്പിക്കുകയും ചെയ്ത ബൈജുമോനെ കീഴിപ്പെടുത്തുന്നു.

മലപ്പുറം > സിവിൽസ്റ്റേഷനിലെ കുടുംബ കോടതി പരിസരത്ത് ഭാര്യയെ ഓട്ടോറിക്ഷ ഇടിപ്പിച്ചശേഷം  ഭാര്യാമാതാവിനെ യുവാവ്‌ വെട്ടിപ്പരിക്കേൽപ്പിച്ചു. കോടതി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച നിലമ്പൂർ പോരൂർ ചാത്തങ്ങോട്ട്പുറം കിഴക്കേക്കര കെ സി  ബൈജുമോനെ (35)  അഭിഭാഷകർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ  കാവനൂർ ചെരങ്ങക്കുണ്ടിൽ കീരന്റെ ഭാര്യ ശാന്ത (50)യെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ ടി ദിൽഷ (30)ക്ക് ഓട്ടോറിക്ഷ ഇടിച്ച് പരിക്കുണ്ട്. ദിൽഷയെ മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ  പകൽ ഒന്നോടെയാണ് സംഭവം.

ശാന്തയുടെ കഴുത്തിലെ മുറിവ്‌ ആഴത്തിലുള്ളതാണ്‌. കാലിന്റെ തുടയ്‌ക്ക്‌ വെട്ടേറ്റിട്ടുണ്ട്‌. കുടുംബ കോടതിയിൽ എത്തിയ ഇവർ മടങ്ങുന്നതിനിടെയാണ്‌ ആക്രമണം. ദിൽഷയെ ആദ്യം ഓട്ടോറിക്ഷ ഇടിപ്പിച്ചു വീഴ്‌ത്തി. ഇവരെ രക്ഷപ്പെടുത്തുന്നതിനിടെ ശാന്തയെ വെട്ടുകത്തികൊണ്ട്‌ വെട്ടി. ശാന്തയുടെ മുടി മുറിച്ചുകളഞ്ഞു. വെട്ടേറ്റ ശാന്ത കോടതിയിലേക്ക് ഓടിക്കയറുകയായിരുന്നു. അഭിഭാഷകർക്കുനേരെയും ബൈജുമോൻ കത്തിവീശി. വെട്ടുകത്തിക്കുപുറമേ ഇയാളുടെ അരയിൽ കഠാര കത്തിയു‌മുണ്ടായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top