23 December Monday

കുണ്ടറയിൽ സ്ത്രീ മരിച്ച സംഭവം; കൊലപാതകമെന്ന്‌ സംശയം

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

കൊല്ലം> കുണ്ടറയിൽ സ്ത്രീ മരിച്ച സംഭവം കൊലപാതകമാണെന്ന്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. പടപ്പക്കര സ്വദേശി പുഷ്പലത ആണ് മരിച്ചത്.  പുഷ്പലതയുടെ പിതാവ് ആന്റണിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരെയും മകൻ  ഉപദ്രവിക്കാറുണ്ടെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം പൊലീസ് അഖിലിനെ താക്കീത്‌ ചെയ്തിരുന്നു. ഇയാൾ ലഹരിക്കടിമയാണെന്നാണ് സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top