22 November Friday

റിയല്‍ എസ്റ്റേറ്റ് ഉടമയുടെ കൊലപാതകം; തെളിവെടുപ്പിനിടയില്‍ പ്രതി ഓടി രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

ഇരിട്ടി> ഹൈദരാബാദ് സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് ഉടമ രമേഷ്‌കുമാറിനെ കൊന്നശേഷം കുടകിലെ സുണ്ടികുപ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാപ്പിത്തോട്ടത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസിലെ മുഖ്യപ്രതി അങ്കൂര്‍ റാണ തെളിവെടുപ്പിനിടയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു.
 തെലങ്കാനയിലെ ഉപ്പല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസസ്ഥലത്തു നിന്നാണ് പ്രതി രക്ഷപ്പെട്ടത്.

കുടക് പൊലീസിന് ഏറെ പ്രശംസ ലഭിച്ച കേസ് അന്വേഷണത്തിലെ പ്രതിയാണ് രാത്രിയില്‍ കാവലില്‍ ഉണ്ടായിരുന്ന പൊലീസിനെയും കബിളിപ്പിച്ച് ജനല്‍ വഴി ചാടി രക്ഷപെട്ടത്. കുറ്റകൃത്യം നടന്ന സ്ഥലമായ ഹൈദരാബാദില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഉപ്പലിന് സമീപം, ഉഡുപ്പി ഗാര്‍ഡന്‍ ഹോട്ടലിന്റെ മൂന്നാം നിലയിലാണ് പ്രതികള്‍ ഉള്‍പ്പെടെ എല്ലാവരും താമസിച്ചിരുന്നത്.

രമേഷ്‌കുമാറിനെ കൊന്നശേഷം കുടകിലെ സുണ്ടികുപ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാപ്പിത്തോട്ടത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസിലാണ് രണ്ടാം ഭാര്യ അടക്കം മൂന്ന് പ്രതികള്‍ കര്‍ണാടക പോലീസിന്റെ പിടിയിലായത്. രണ്ടാം ഭാര്യ ബംഗളൂരുവിലെ ഐടി ജീവനക്കാരിയായ തെലങ്കാന സ്വദേശിനി നിഹാരിക, ഹരിയാന സ്വദശി അങ്കൂര്‍ റാണ, തെലങ്കാന സ്വദേശിയും ബംഗളൂരുവിലെ താമസക്കാരനുമായ നിഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top