കലവൂർ > നവരാത്രി ആഘോഷത്തിനിടയിൽ പെൺകുട്ടിയുടെ മുടി മുറിച്ചു. പ്രതിയെന്ന് സംശയിക്കുന്ന യുവാവ് ഒളിവിൽ. കലവൂർ പ്രീതിക്കുളങ്ങരയിൽ ചിരിക്കുടുക്ക ആർട്സ് സ്പോർട്സ് ക്ലബ്ബ് ആഘോഷങ്ങൾക്കിടെയാണ് സംഭവം. പരിപാടികൾ കണ്ട് കസേരയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പുറകില്‍ നിന്ന് മുടി മുറിച്ചു എന്നാണ് പരാതി.
ആഘോഷം നടക്കുന്നതിനിടെ പിന്നിൽ നിന്ന് ബഹളംവച്ച യുവാവിനോട് പെൺകുട്ടി മാറി നിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വിദ്വേഷത്തിലാണ് മുടി മുറിച്ചെന്നാണ് പരാതിപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..