22 December Sunday

"ആറ് മണിയാകാൻ കാത്തിരിക്കുന്നു'; ഡോ.സൗമ്യ സരിനെതിരെ അധിക്ഷേപം തുടരാൻ കോൺ​ഗ്രസ് ഐടി സെല്ലിന്റെ ആഹ്വാനം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

പാലക്കാട് > പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിന്റെ ഭാര്യയും ആക്ടിവിസ്റ്റുമായ ഡോ. സൗമ്യ സരിനെതിരെ സൈബർ ആക്രമണം തുടർന്ന് കോൺ​ഗ്രസ് ഐടി സെൽ. വോട്ടെടുപ്പ് പൂർത്തിയാകാറായ സാഹചര്യത്തിൽ എന്ത് പോസ്റ്റ് ചെയ്താലും ചർച്ചയാകില്ലെന്ന ആത്മവിശ്വാസത്തിലാണ് കോൺ​ഗ്രസ് സൈബർ അണികളുടെ ആക്രമണം. ഇനി എന്തൊക്കെ പറഞ്ഞാലും സ്ത്രീ വിരുദ്ധത, സൈബർ ആക്രമണം എന്നൊക്കെ പറഞ്ഞു കരയാൻ അവസരം ഇല്ലെന്നും പോളിങ് പൂർത്തിയാകാൻ കാത്തിരിക്കുകയാണെന്നുമൊക്കെയാണ് പോസ്റ്റുകളും കമന്റുകളും. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ സൗമ്യക്കെതിരായ ആക്രമണം ശക്തമാക്കാനും ഐടി സെൽ സൈബർ അണികളോട് ആഹ്വാനം ചെയ്യുന്നു.  

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ കോൺ​ഗ്രസ് വിട്ട് ഇടതു പക്ഷത്തിന്റെ ഭാ​ഗമായ സരിനെതിരെയും ഭാര്യ സൗമ്യക്കെതിരെയും വ്യാപക സൈബർ ആക്രമണം ആണ് നടക്കുന്നത്. സൗമ്യ സരിനെ അങ്ങേയറ്റം വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകൾ മിക്കതും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയുടെയും കോൺ​ഗ്രസിന്റെ മറ്റ് നേതാക്കളുടെയും ഒപ്പമുള്ള പ്രൊഫൈൽ ചിത്രത്തോട് കൂടിയ അക്കൗണ്ടുകളിൽ നിന്നാണ് വരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top