05 December Thursday

ചെറിയ ഫീസടച്ചോ , ഫോൺ നമ്പർമാത്രം തന്നാൽ മതി ; ബാങ്ക്‌ വിവരങ്ങൾ തരാം

ശ്രീരാജ്‌ ഓണക്കൂർUpdated: Thursday Dec 5, 2024

ബാങ്ക്‌ വിവരങ്ങൾ നൽകാമെന്ന്‌ അവകാശപ്പെട്ട്‌ ചാറ്റ്‌ ബോട്ടിൽ വരുന്ന സന്ദേശങ്ങളിലൊന്ന്‌


കൊച്ചി
ആരുടെയും ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങൾ തരാം. ആളുടെ ഫോൺ നമ്പർമാത്രം തന്നാൽ മതി. ചെറിയൊരു ഫീസും. ഇത്തരം വിവരങ്ങൾ നൽകുന്ന ചാറ്റ്‌ ബോട്ടുകൾ ടെലിഗ്രാമിൽ സജീവമാകുന്നതായി സൈബർ വിദഗ്‌ധരും പൊലീസും മുന്നറിയിപ്പ്‌ നൽകുന്നു. ഏതൊക്കെ ബാങ്കിലാണ്‌ അക്കൗണ്ടുകൾ എന്നതടക്കമുള്ള വിവരങ്ങളാണ്‌ ചാറ്റ്‌ ബോട്ടുകൾ നൽകുക. ഓൺലൈൻ പണമിടപാടുകൾക്കുള്ള യുപിഐ (യൂണിഫൈഡ്‌ പേമെന്റ്‌ ഇന്റർഫെയ്‌സ്‌) ഐഡിയും ഇതുവഴി ലഭിക്കും.

ഏതൊക്കെ ബാങ്കുമായാണ്‌ ഈ യുപിഐ ഐഡികൾ ബന്ധിപ്പിച്ചിരിക്കുന്നതും അറിയാനാകും. ആധാർ നമ്പറും പാൻ കാർഡ്‌ നമ്പറും ഇതുവഴി ലഭിക്കും. ഇത്തരം വിവരങ്ങൾ ലഭിച്ചാൽ സൈബർ തട്ടിപ്പുകാർക്ക്‌ കാര്യങ്ങൾ എളുപ്പമാണ്‌. ബാങ്കിൽനിന്നാണെന്ന്‌ പറഞ്ഞ്‌ അക്കൗണ്ട്‌ ഉടമയെ വിളിക്കാം. വിശ്വാസം നേടാൻ ആധാർ നമ്പറും യുപിഐ ഐഡിയും പറയും. തുടർന്ന്‌ ഫോണിൽ വന്ന ഒടിപി നമ്പർ ആവശ്യപ്പെടാം. ഇത്തരത്തിൽ അവരുടെ വാക്കുകൾക്ക്‌ തലവച്ചുകൊടുത്താൽ അക്കൗണ്ട്‌ കാലിയാകുമെന്ന്‌ സൈബർ സുരക്ഷാ വിദഗ്‌ധൻ ജിയാസ്‌ ജമാൽ പറയുന്നു.

ഗതാഗതമന്ത്രാലയത്തിന്റെ പരിവാഹൻ വെബ്‌സൈറ്റിലെ വിവരങ്ങൾ ടെലിഗ്രാം ചാറ്റ്‌ ബോട്ടിൽ ലഭിക്കുമെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. രജിസ്ട്രേഷൻ നമ്പർമാത്രം നൽകിയാൽ വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നൽകുന്ന ചാറ്റ്‌ ബോട്ടുകളാണ്‌ ടെലിഗ്രാമിലുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top