തിരുവനന്തപുരം
സൈബർ തട്ടിപ്പുകൾ വർധിക്കുന്ന കാലത്ത് ജിമെയിലടക്കമുള്ള ഗൂഗിൾ അക്കൗണ്ടുകളും ഭീഷണിയിൽ. ഗൂഗിൾ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രതയുണ്ടാകണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പാസ്‌വേർഡുകൾ സെറ്റുചെയ്യുന്നതിലാണ് ഏറ്റവുമധികം ശ്രദ്ധവേണ്ടത്. മൊബൈൽ നമ്പർ പാസ്‌വേർഡായി ഉപയോഗിച്ചാൽ ഹാക്കർമാർക്ക് പണിയെളുപ്പമാകും. അക്ഷരങ്ങളും ചിഹ്നങ്ങളും അക്കങ്ങളും ചേർത്ത് എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയാത്ത പാസ്‌വേർഡ് ഉപയോഗിക്കുന്നതാകും സുരക്ഷിതം. കുറഞ്ഞത് എട്ട് ക്യാരക്ടറുകളെങ്കിലും പാസ്‌വേർഡിന് ഉണ്ടാകണം.
വിശ്വസനീയമായ ഡിജിറ്റൽ ഉപകരണങ്ങളിൽമാത്രം ഗൂഗിളും ജിമെയിലും ലോഗിൻ ചെയ്യാൻ ശ്രദ്ധിക്കണം. തേർഡ് പാർടി ആപ്പുകളിൽനിന്ന് അക്കൗണ്ട് നീക്കം ചെയ്യണം. ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്‌താൽ ഇരട്ടി സുരക്ഷ ഉറപ്പാക്കാം.ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇ–-മെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽനിന്ന് മുന്നറിയിപ്പ് സന്ദേശമെത്തും. സന്ദേശത്തിൽ നൽകുന്ന നിർദേശപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നത് ഉചിതമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..