05 November Tuesday

നഷ്ടപ്പെട്ടത് നിര്‍ഭയനായ സാംസ്കാരിക പ്രവര്‍ത്തകനെ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

തിരുവനന്തപുരം>സമൂഹത്തിലെ ചലനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്ത സാംസ്കാരിക പ്രവര്‍ത്തകനെയാണ് ബാബു പോളിന്‍റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിവാദങ്ങളെ ഭയക്കാതെ സമൂഹത്തിന്‍റെ താല്‍പര്യം നോക്കി സത്യം വിളിച്ചുപറയാന്‍ അദ്ദേഹം എക്കാലത്തും ധൈര്യം കാണിച്ചിരുന്നു. കേളത്തിന്‍റെ സാമൂഹിക-സാമ്പത്തിക വികസനം വിവാദങ്ങളിലൂടെ തുരങ്കംവെയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം തുറന്നുകാണിക്കുകയും എതിര്‍ക്കുകയും ചെയ്തു. കേരളത്തോടും മലയാളഭാഷയോടുമുള്ള സ്നേഹം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തിലും എഴുത്തിലും പ്രഭാഷണങ്ങളിലും പ്രതിഫലിച്ചു. തന്നെ സംബന്ധിച്ച് ബാബു പോളിന്‍റെ വേര്‍പാട് വ്യക്തിപരമായ നഷ്ടം കൂടിയാണ്.

സാംസ്കാരിക മുഖമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സാമൂഹ്യപ്രതിബദ്ധതയോടെയാണ് അദ്ദേഹം സിവില്‍സര്‍വീസില്‍ പ്രവര്‍ത്തിച്ചത്. സമൂഹത്തില്‍ പ്രയാസം അനുഭവിക്കുന്ന എല്ലാവരോടും അദ്ദേഹത്തിന് സഹാനുഭൂതിയുണ്ടായിരുന്നു. എന്നും വിദ്യാര്‍ഥിയെപ്പോലെ വിജ്ഞാനം ആര്‍ജിച്ചുകൊണ്ടിരുന്ന ബാബുപോള്‍ അത് പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ എങ്ങനെ വളര്‍ന്നുവരണമെന്ന് അദ്ദേഹം തന്‍റെ സര്‍വീസ് സ്റ്റോറിയിലൂടെ യുവതലമുറയ്ക്ക് പറഞ്ഞുകൊടുത്തു. സാമൂഹ്യ സാംസ്കാരിക മേഖലയ്ക്ക് കനത്ത നഷ്ടമാണ് ബാബു പോളിന്‍റെ നിര്യാണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top