23 December Monday
613 കുട്ടികളാണ് ഡി-ഡാഡ് സെന്ററിലുള്ളത്

ഡി-ഡാഡ്: ഡിജിറ്റൽ കെണിയിൽ നിന്നും രക്ഷിച്ചത് 385 കുട്ടികളെ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

തിരുവനന്തപുരം > കേരള പൊലീസിന്റെ ഡിജിറ്റൽ ഡി അഡിക്‌ഷൻ (ഡി-ഡാഡ്‌) പദ്ധതി മുഖേന 15 മാസത്തിനിടെ മൊബൈലിന്റേയും ഇന്റർനെറ്റിന്റേയും അമിത ഉപയോഗത്തിൽനിന്ന് 385 കുട്ടികളെ മുക്തരാക്കി. 613 കുട്ടികളാണ് ഡി-ഡാഡ് സെന്ററിലുള്ളത്.

ഓൺലൈൻ ​​ഗെയിമുകളിൽ അടിമപ്പെട്ടുപോയ കുട്ടികളെ മുക്തരാക്കാൻ തുടങ്ങിയ പദ്ധതിയാണ് ഡി-ഡാഡ്. 2023 മാർച്ചിൽ കേരള പൊലീസിന്റെ സോഷ്യൽ പോലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഡി-ഡാഡ് തുടങ്ങിയത്.

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ കൊച്ചി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഡി-ഡാഡ് സെന്ററുകൾ പ്രവർത്തിക്കുന്നത്. സൈക്കോളജിസ്റ്റ്, പ്രോജക്ട് കോഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. ഇവർക്ക് പുറമേ പോലീസ് കോഡിനേറ്റർമാരുമുണ്ട്. എഎസ്പിയാണ് നോഡൽ ഓഫീസറുടെ ചുമതല വഹിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top