22 December Sunday

യെച്ചൂരി വിവിധ മേഖലകളിൽ 
പ്രാഗല്ഭ്യം തെളിയിച്ച നേതാവ്‌: ഡി രാജ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024



തിരുവനന്തപുരം
രാഷ്‌ട്രീയരംഗത്ത്‌ മാത്രമല്ല സാമ്പത്തിക, ശാസ്‌ത്ര, സാർവദേശീയ വിഷയങ്ങളിലുൾപ്പെടെ പ്രതിഭ തെളിയിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന്‌ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) സംസ്ഥാന കൗൺസിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്‌മരണം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യെച്ചൂരിക്കൊപ്പം നിരവധി പ്രക്ഷോഭങ്ങളിൽ ഒന്നിച്ച്‌ പ്രവർത്തിക്കാനായി. ദേശീയതലത്തിലും അന്തർദേശീയതലത്തിലും നിരവധി പേരുമായി അദ്ദേഹം സൗഹൃദം സൂക്ഷിച്ചു. യെച്ചൂരിയുടെ വിടവാങ്ങൽ രാജ്യത്തിനാകെ കനത്ത നഷ്‌ടമാണെന്ന്‌ ഡി രാജ പറഞ്ഞു.

പലസ്തീൻ ജനതയ്‌ക്കൊപ്പമെന്ന രാജ്യത്തിന്റെ മുൻനയത്തിൽനിന്ന്‌ മോദി സർക്കാർ പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ നടത്തുന്ന വംശഹത്യായുദ്ധത്തെ മോദി സർക്കാർ തള്ളിപ്പറയണമെന്നും ഡി രാജ ആവശ്യപ്പെട്ടു. സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം ഡോ. ടി എം തോമസ്‌ ഐസക്ക്‌ അധ്യക്ഷനായി. സിപിഐ നേതാവ്‌ പന്ന്യൻ രവീന്ദ്രൻ, സി കെ ആശ എംഎൽഎ, സി പി നാരായണൻ, വി ബി ബിനു തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top